ന്യൂഡൽഹി: കോൺഗ്രസ് നേതാവും ദേശീയവക്താവുമായ ജയ്‌വീര്‍ ഷെർജിൽ രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് ബുധനാഴ്ച കൈമാറി. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജിവെക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിന്റെ ദേശീയ വക്താവ് എന്ന പദവി രാജിവെക്കുന്നു. നിലവിൽ പാർട്ടിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നവരുടെ ആശയവും കാഴ്ചപ്പാടും യുവാക്കളുമായും ആധുനിക ഇന്ത്യയുമായും യോജിച്ചുപോകുന്നതല്ലെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.