Friday, September 20, 2024

തിരുവത്ര പുതിയറയിൽ സൈക്കിളിൽ ബൈക്കിടിച്ച് അപകടം; മൂന്നുപേർക്ക് പരിക്കേറ്റു

ചാവക്കാട്: തിരുവത്ര പുതിയറയിൽ സൈക്കിളിൽ ബൈക്കിടിച്ച് അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. സൈക്കിൾ യാത്രികരായ തിരുവത്ര തെരുവത്ത് അബ്ദുൾകലാം (62), പേരമകൻ ഹാസനുൽ ബന്ന (10), ബൈക്ക് യാത്രികൻ കോഴിക്കോട് സ്വദേശിയും എസ്.ബി.ഐ പുന്നയൂർ ശാഖ ജീവനക്കാരനുമായ ദനൂപ് (29) എന്നവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരേയും കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments