Sunday, February 22, 2026

മന്ദലാംകുന്ന് ബദർപള്ളി സെന്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പുന്നയൂർ: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് ബദർപള്ളി സെന്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ആൽത്തറ പരൂർ സ്വദേശി പാറയിൽ ഹംറാസ്‌ (18), കുഴിങ്ങര സ്വദേശി ചിറ്റരയിൽ സിനാൻ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് മൂന്നൈനി വി – കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments