Friday, September 20, 2024

കടപ്പുറം പുതിയങ്ങാടിയിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു

കടപ്പുറം: വീടിനുള്ളിൽ ഉറങ്ങി കിടന്ന കുട്ടിയെ തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചു. കടപ്പുറം പുതിയങ്ങാടി കുറുപ്പത്ത് ഷഫീറിന്റെ മകൻ ആദിലിനാ(13) ണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനുള്ളിൽ ഉറങ്ങികിടക്കുമ്പോൾ വീടിനുള്ളിൽ കയറിയ തെരുവു നായ കുട്ടിയെ കടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments