Friday, September 20, 2024

തൃശൂർ ഡി.സി.സി മെമ്പറും കോൺഗ്രസ്സ് കടപ്പുറം മണ്ഡലം പ്രസിഡണ്ടുമായിരുന്ന സി കാദർ നിര്യാതനായി

കടപ്പുറം: തൃശൂർ ഡി.സി.സി മെമ്പറും കോൺഗ്രസ്സ് കടപ്പുറം മണ്ഡലം പ്രസിഡണ്ടുമായിരുന്ന സി കാദർ നിര്യാതനായി. ദീർഘകാലം ഗുരുവായൂർ നിയോജക മണ്ഡലം കോൺഗ്രസ്സ് ട്രഷററായിരുന്നു. തൃശൂർ ജില്ല മത്സ്യ വിപന തൊഴിലാളി സഹകരണ സംഘം സ്ഥാപക ഡയറക്ടറും ദീർഘകാലം വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മക്കൾ: റജീറ്റ്, ഷാജി, സൈഫുന്നീസ, ഷൈജ. മരുമക്കൾ: ഷാജിദ, നുസ്രത്ത് , സൈനുദ്ധീൻ, നാസർ.
കബറടക്കം ഇന്ന് (ബുധൻ) വൈകീട്ട് മൂന്നിന് അഞ്ചങ്ങാടി ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments