Friday, September 20, 2024

എസ്.എസ്.എഫ് മന്ദലാംകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ പുരസ്ക്കാര വിതരണം നടത്തി

പുന്നയൂർ: എസ്.എസ്.എഫ് മന്ദലാംകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ സാഹിത്യോത്സവ്-2022 പുരസ്‌ക്കാര വിതരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു പുരസ്‌കാര വിതരണവും നടത്തി. എസ്.വൈ.എസ് സാന്ത്വനം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് നിസാമി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃത് രംഗന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവും വടക്കേക്കാട് എസ്.ഐ അന്‍വര്‍ഷ എസ്.എസ്.എല്‍സി പുരസ്‌കാര വിതരണവും നിര്‍വഹിച്ചു.

സാഹിത്യോത്സവ്-2022 പുരസ്‌കാരം വാര്‍ഡ് മെമ്പര്‍ അസീസ് മന്നലാംകുന്ന് വിതരണം നടത്തി. എസ്.വൈ.എസ് മന്ദലാംകുന്ന് യൂണിറ്റ് പ്രസിഡന്റ് അനസ് മുഈനി അല്‍ ഹബീബി അധ്യക്ഷത വഹിച്ചു. നിയാസ് കൂളിയാട്ട്, സുല്‍ത്താന്‍ മന്ദലാംകുന്ന്, ഷാഹിദ്, സദ്ദാം, ഷമീര്‍, ഇീതിയാസ് എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments