Friday, September 20, 2024

പരീക്ഷാ വിജയികളെ തൊട്ടാപ്പ് പുളിഞ്ചോട് ടി.കെ.ഡി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു

കടപ്പുറം: തൊട്ടാപ്പ് പ്രദേശത്ത് നിന്നും 2021-22 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട് ടി.കെ.ഡി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ ഉദ്ഘാടനം ചെയ്തു. ക്ലബ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രഡിഡന്റ് ആർ.എച്ച് അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്, ടി.ആർ ഇബ്രാഹിം, ക്ലബ് രക്ഷാധികാരികളായ പി.കെ അബൂബക്കർ, സൈദുമുഹമ്മദ് പോക്കാകില്ലത്ത്, അഷ്‌റഫ്, നാസർ എന്നിവർ സംസാരിച്ചു. ക്ലബ് അംഗങ്ങളായ സൈദ്, ജലാൽ, ഫൈസൽ, നിയാസ്, റാഷിക്, ഷിതിൻ, റാസിക് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി വാസി സ്വാഗതവും ട്രഷറർ സഫുവാൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments