Wednesday, May 6, 2026

കൈ മുറിഞ്ഞ കടലാമ പഞ്ചവടി തീരത്തണഞ്ഞു 

ചാവക്കാട്: പഞ്ചവടി കടൽ തീരത്ത് കൈ മുറിഞ്ഞ കടലാമയണഞ്ഞു. ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട പെണ്ണാമയാണ് തീരത്തണഞ്ഞത്. വല് ഭാഗത്തെ തുഴ കൈ മുറിഞ്ഞ് പോയി എല്ല് പുറത്തു കാണുന്ന നിലയിലാണ്.
എടക്കഴിയൂരിലെ കടലാമ സംരക്ഷകരായ സലീം ഐ ഫോക്കസ്, ടി.എച്ച്. ഇജാസ്, എ.എം. നിയാസ് എന്നിവർ ചേർന്ന് ആമയെ ഗ്രീൻ ഹാബിറ്റാറ്റിൻ്റെ റെസ്ക്യു ചെമ്പറിലേക്ക് മാറ്റി.
ഫോറസ്റ്റ് വകുപ്പിൻ്റെ വെററിനറി ഡോക്ടർ ഡേവീഡ് അബ്രാഹത്തിൻ്റെ നിർദേശത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം മത്സ്യതൊഴിലാളികളുടെ സഹായത്തോടെ കടലികൊണ്ടുവിടും.
കാലവർഷ സൂചനകൾ കടലിൽ ആരംഭിക്കുന്നതോടെ എല്ലാവർഷവും പരുക്കു പറ്റിയ,അവശരായ കടലാമകൾ തീരത്തണയാറുണ്ട്. കടലിലെ ശക്തമായ വലിവിൽപ്പെട്ട് ഗതി നഷ്ടപ്പെടുന്നതോടെയാണ് കടലാമകൾ തീരത്തേക്ക് അണയുന്നതെന്ന് കടലാമ സംരക്ഷണ പ്രവർത്തകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എൻ.ജെ. ജെയിംസ് പറഞ്ഞു.
കടലാമ വാചർമാരുടെ സന്നദ്ധ പ്രവർത്തനത്താലാണ് ഇവയെ സംരക്ഷിക്കുന്നത്, വിദഗ്ദോപദേശം വനം വകുപ്പിൽ നിന്ന് നൽകാറുണ്ട്. പരുക്ക് പറ്റിയ കടലാമകളെ സംരക്ഷിക്കാൻ സ്ഥിരമായ സംവിധാനം വേണമെന്ന് ഗ്രീൻ ഹാബിറ്റ് കടലാമ സംരക്ഷകരുടെ യോഗം വനംവകുപ്പധികൃതരോടാവശ്യപ്പെട്ടു. എൻ.ജെ.ജെയിംസ്. അദ്ധ്യക്ഷത വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments