പുന്നയൂർക്കുളം: എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സ് പാർട്ടിയെയും വേട്ടയാടുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പുന്നയൂർക്കളം പോസ്റ്റാഫീസിലേക്ക് ഉപരോധമാർച്ച് നടത്തി.
ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ദീൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ അബൂബക്കർ കുന്നൻകാടൻ, ആർ.വി. മുഹമ്മദ്കുട്ടി, എൻ.എം.കെ നബീൽ, കരീം കരിപ്പോട്ട്, രാമദാസ്, എൻ.ആർ.ഗഫൂർ, സി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഉപരോധസമരത്തിന് മൂസ്സ ആലത്തേയിൽ, വി.കെ.കമറുദ്ദീൻ, ശ്രീധരൻമാക്കാലിക്കൽ, പി.കെ. ഹസ്സൻ, അജയകുമാർ,അൻ്റോ തോമസ് പൂക്കോട്, പി.കെ. മജീദ്, എം.പി. ബഷീർഹാജി, സാബു ചൊവ്വല്ലൂർ, ബക്കർ തോട്ടേക്കാടൻ, ഷാജഹാൻ, സലീൽ അറക്കൽ എന്നിവർ നേതൃത്വം നൽകി.