Thursday, June 25, 2026

എസ്.എസ്.എൽ.സി: ഉന്നത വിജയം കൈവരിച്ചവരെ പാലയൂർ 14-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ പാലയൂർ 14-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എം.കെ യാസീൻ, കൃഷ്ണാഞ്ജലി, ഇഫ്ര ഫത്തൂൻ എന്നിവരേയാണ് അനുമോദിച്ചത്. കൗൺസിലർ സുപ്രിയ രമേദ്രൻ ഉപഹാരം നൽകി.

കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് പി.വി മനാഫ്, മുൻ. കൗൺസിലർ പി.വി പീറ്റർ, ആസിഫ് പലയൂർ, നിത്യ സന്തോഷ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments