ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ സമർപ്പിച്ച് ചെന്നൈ സ്വദേശികൾ. ഗുരുവായൂരപ്പ ഭക്തരായ ചെന്നൈ ചെട്ടിനാട് സ്വദേശി ഹരിനാരായണനും അമ്മ ശിവകാമിയും ചേർന്നാണ് കൃഷ്ണനാട്ടം കോപ്പുകൾ വഴിപാടായി നൽകിയത്. പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്ര നടയിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ കൃഷ്ണനാട്ടം കോപ്പുകൾ ഏറ്റുവാങ്ങി. കൃഷ്ണ മുടി , കൃഷ്ണന്റെ ഉത്തരീയം, കുപ്പായം ഞ്ഞൊറി , കഴുത്താരം എന്നിവയാണ് സമർപ്പിച്ചത്. കൃഷ്ണനാട്ടം ചമയ ശിൽപി കെ ജനാർദ്ദനനാണ് കോപ്പുകൾ നിർമ്മിച്ചത്.