Friday, September 20, 2024

മൊബൈൽ ഫോൺ ഉപയോഗം  വർധിച്ചത് വീട്ടുകാർ ചോദ്യം ചെയ്തു; സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

ചാവക്കാട്: മൊബൈൽ ഫോൺ ഉപയോഗം  വർധിച്ചത് വീട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ രോഷത്തിൽ വിദ്യാർത്ഥിനി വീടുവിട്ടിറങ്ങിയതായി പരാതി. വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകി. പാവറട്ടി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും കടപ്പുറം വട്ടേക്കാട് സ്വദേശി അഷറഫിന്റെ മകളുമായ 14 വയസുള്ള ഷറഫിയയെയാണ് കാണാതായത്. ഇന്നലെ സ്കൂളിലേക്ക് പോയ ഷറഫിയ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments