Friday, September 20, 2024

ഗുരുവായൂർ മാവിൻചുവടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഗുരുവായൂർ: മാവിൻചുവടിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ചൂണ്ടൽ ചൂണ്ട പടിക്കൽ വീട്ടിൽ അനുപം (21), ചാവക്കാട് മച്ചിങ്ങൽ വീട്ടിൽ യോഗേഷ്(20), ഗുരുവായൂർ ഇരിങ്ങപ്പുറം കറുപ്പം വീട്ടിൽ ഫിജാസ്(35) എന്നിവർക്കാണ് പരിക്കറ്റത്. ഇന്ന് രാത്രി 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അനുപമിനെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments