Thursday, May 7, 2026

മലർവാടി ബാലസംഘം മന്ദലാംകുന്ന് യൂണിറ്റ് സംഘടിപ്പിച്ച ബാലോത്സവം കളിക്കളം ആവേശമായി

പുന്നയൂർക്കുളം: മലർവാടി ബാലസംഘം മന്ദലാംകുന്ന് യൂണിറ്റ് സംഘടിപ്പിച്ച ബാലോത്സവം കളിക്കളം ആവേശമായി. റുഷ്ദ ലുഖ്മാന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ആഷിൽ ഫിസാൻ സ്വാഗതം പറഞ്ഞു. മലർവാടി എടക്കഴിയൂർ ഏരിയ കോർഡിനേറ്റർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. രക്ഷിതാക്കൾക്കും മത്സരങ്ങൾ നടത്തി. മലർവാടി കോർഡിനേറ്റർ സീനത്ത്, ജി.ഐ.ഒ മന്ദലാംകുന്ന് യൂണിറ്റ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. മലർവാടി കോർഡിനേറ്റർ ടി.കെ താഹിർ, ഹൽഖ ഭാരവാഹികളായ കാരയിൽ അബൂബക്കർ, സുഹറ അലവി, ഹുസൈൻ എന്നിവർ സമ്മാന ദാനം നിർവഹിച്ചു. കമാൽ, സൽസബീൽ, പാത്തുണ്ണി എന്നിവർ പങ്കെടുത്തു. മലർവാടി അംഗം മഹ്‌റൂഫ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments