Friday, September 20, 2024

കടപ്പുറം വൈ.എം.എയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

കടപ്പുറം: കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അംഗനവാടിയിലും കടപ്പുറം വൈ.എം.എയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. കടപ്പുറം പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. കടപ്പുറം ഹെൽത്ത്‌ ഇൻസ്‌പെക്ടർ സെബി വർഗീസ് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി സിറാജ് സ്വാഗതം പറഞ്ഞു. ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. നിബിൻ കൃഷ്ണ പരിസ്ഥിതി ദിന സന്ദേശവും മഴക്കാല രോഗ പ്രതിരോധ ബോധവത്കരണ ക്ലാസും നടത്തി. ക്ലീൻ തൃശൂർ മിഷന്റെ ഭാഗമായി അംഗനവാടി പരിസരവും ക്ലബ്ബ് പരിസരവും ശുചീകരിച്ച് ഡ്രൈ ഡേ ആചരിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ മുസമ്മിൽ, വാർഡ് മെമ്പർ ടി.ആർ ഇബ്രാഹിം, ട്രഷറർ റഷീദ്, പി.കെ മൻസൂർ , ഫൈസൽ, ജലീൽ, നബീൽ, ഷബീൽ, ഷഹീൻഷാ, മുഹമ്മദ്‌, ഷഫീർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments