Friday, September 20, 2024

ഗുരുവായൂർ നഗരസഭയിലെ 23-ാം വാർഡിലെ വിദ്യാർത്ഥികൾക്ക് രാഗം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഗുരുവായൂർ: രാഗം ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭയിലെ 23-ാം വാർഡിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സായ്നാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി പി.എ അരവിന്ദൻ അധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരികളായ സുധീർ തൈവളപ്പിൽ, വിജയകുമാർ, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.കെ സുകേഷ് സ്വാഗതവും പ്രസിഡൻ്റ് വി.സി രാജേഷ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments