Friday, September 20, 2024

കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ അപകടത്തിൽപെട്ടു

ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ അപകടത്തിൽപെട്ടു. ആറങ്ങാടി പുളിഞ്ചോട് സ്വദേശികളായ പുതുവീട്ടിൽ ഹിദായത്തുള്ളയുടെ മകൻ ഇർഫാൻ(15), കമർദിയാൻ വീട്ടിൽ റഷീദിന്റെ മകൻ റിസ്വാൻ (15)എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് രണ്ടു പേരേയും കരക്കെത്തിച്ചത്. തുടർന്ന് രണ്ടു പേരേയും അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇർഫാൻ അതി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments