Sunday, November 10, 2024

ചലചിത്ര താരം ഋഷി കപൂർ ആശുപത്രിയിൽ.

മുംബൈ: സിനിമ താരം ഋഷി കപൂറിനെ (67) ശ്വാസ തടസത്തെ തുടർന്ന് മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഋഷിയുടെ സഹോദരനും ചലച്ചിത്ര താരവുമായ രൺധീർ കപൂരാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതേ സമയം ഋഷി കപൂറിന്റെ ആരോഗ്യനില ത‌ൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ഋഷി കപൂറിന്റെ ഭാര്യ നീതുവും മകനും ചലച്ചിത്രതാരവുമായ രൺബീർ കപൂറും ആശുപത്രിയിലുണ്ട്. 2018 ൽ അർബുദം സ്ഥിരീകരിച്ച ഋഷി കപൂർ ഒരു വർഷത്തിലേറെ യുഎസിലെ അർബുദ ചികിൽസയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഫെബ്രുവരിയിൽ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിൽ ഒരു കുടുംബചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്.

മുംബൈയിൽ മടങ്ങിയെത്തിയതിനു പിന്നാലെ വൈറൽ പനി ബാധയെത്തുടർന്ന് ആശുപത്രിയിലായ അദ്ദേഹം കുറച്ചുദിവസത്തിനകം ആശുപത്രി വിട്ടിരുന്നു. സമൂഹമാധ്യമത്തിൽ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ വന്നിരുന്നില്ല. ഇമ്രാൻ ഹാഷ്മി നായകനായ നെറ്റ് ഫിക്സിലെ ദി ബോഡി എന്ന സീരിസിലാണ് ഋഷി ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments