Friday, September 20, 2024

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് മൂന്ന് അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത മൂന്ന് പുതിയ അംഗങ്ങൾ ഇന്ന് സത്യ പ്രതിജ്ഞ ചെയ്തു. സി മനോജ്, കെ.ആർ ഗോപിനാഥ്, മനോജ് ബി നായർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ദേവസ്വം തെക്കേ നടയിലെ പ്രത്യേക വേദിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐ.എ.എസ് നിയുക്ത ഭരണ സമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു.

തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ചടങ്ങിന് ഭദ്രദീപം തെളിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍ പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രന്‍, അഡ്വ. കെ.വി മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. മൂന്ന് അംഗങ്ങള്‍ കൂടി ചുമതലയേറ്റതോടെ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി പൂര്‍ണ സമിതിയായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments