Friday, September 20, 2024

സി.പി.എം പുത്തൻ കടപ്പുറം നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിഷു – റമദാൻ കിറ്റ് വിതരണം നടത്തി

ചാവക്കാട്: സി.പി.എം പുത്തൻ കടപ്പുറം നോർത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിഷു – റമദാൻ കിറ്റ് വിതരണം നടത്തി. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭ ഒന്നാം വാർഡ്‌ കൗൺസിലർ ഉമ്മു റഹ്മത്ത് അധ്യക്ഷത വഹിച്ചു. സി.പി.എം തിരുവത്ര ലോക്കൽ സെക്രട്ടറി കെ.എച്ച് സലാം സംസാരിച്ചു. സി.പി.എം പുത്തൻ കടപ്പുറം ബ്രാഞ്ച് സെക്രട്ടറി മുസ്തഫ, പുത്തൻ കടപ്പുറം നോർത്ത് ബ്രാഞ്ച് സെക്രട്ടറി എം.എ ബഷീർ, അംഗങ്ങളായ റിയാസ്, അനസ് തുടങ്ങിയവർ സംബന്ധിച്ചു. ടി.എ ശിഹാബ് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments