Friday, September 20, 2024

കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മന്ദലാംകുന്ന് യൂണിറ്റ് സംയുക്തമായി റമദാൻ റിലീഫ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മന്ദലാംകുന്ന് യൂണിറ്റ് സംയുക്തമായി റമദാൻ റിലീഫ് സംഘടിപ്പിച്ചു. മേഖലയിൽ അർഹരായ 200 ഓളം  കുടുംബയക്ക് ഇറച്ചിയും  അരിയും ഉൾപ്പെട്ട കിറ്റുകൾ വീടുകളിൽ എത്തിച്ചു നൽകി. യൂസുഫ് സഖാഫി അകലാട്  വിതരണോദ്ഘാടനം നിർവ്വഹിച്ചു. അനസ് മുഈനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടി.എം ഹുസൈൻ  അധ്യക്ഷത വഹിച്ചു. ബാവ ഹാജി കോട്ടക്കൽ,  മുഹമ്മദ്‌ കാസിം കാരിയാടൻ, അബ്ദു റഹിമാൻ, മൊയ്‌തുട്ടി, നിയാസ് കൂളിയാട്ട്, സുൽത്താൻ മന്ദലാംകുന്ന്, ഷാഹിദ്, ഇംതിയാസ്‌, സദ്ദം, സഫറു, അമീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments