കടപ്പുറം: അബുദാബി കടപ്പുറം മുസ്ലിം വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ശുദ്ധജല വിതരണത്തിന് തുടക്കമായി. കടൽക്ഷോഭവും വരൾച്ചയും മൂലം കുടിവെള്ള ക്ഷാമം നേരിടുന്ന കടപ്പുറം പഞ്ചായത്ത് തീരദേശ മേഖലയിലെ കുടുംബങ്ങൾക്കാണ് ശുദ്ധജലം വിതരണം ചെയ്തത്. ഇന്ന് രാവിലെ അഞ്ചങ്ങാടി സെന്ററിൽ നടന്ന ചടങ്ങ് അബുദാബി കടപ്പുറം മുസ്ലിം വെൽഫയർ അസ്സോസിയേഷൻ സ്ഥാപക അംഗം പുതിയകത്ത് ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. ടി.കെ ജമാൽ, പി.കെ മൻസൂർ, ടി.കെ മുഹമ്മദുണ്ണി, പി.എ അബ്ദുൽ ഹമീദ്, ടി.ആർ കാദർ, പി.സി മുഹമ്മദ് കോയ, ബി.കെ സുബൈർ തങ്ങൾ, അലികുഞ്ഞി ചാലിൽ, പി അബ്ദുൽ റഹ്മാൻ, ഹുസൈൻ, സി ഉസ്മാൻ, പി.എം വഹാബ്, പി.എം മുജീബ്, എ.എച്ച് മുഹമ്മദാലി, ബക്കർ ബുഖാറയിൽ, പി.എസ് ബക്കർ, സി.എ ശാഹുൽ ഹമീദ്, സി.കെ ഈസ, അബുദാബി പ്രധിനിധികളായ സെക്രട്ടറി കെ.എ ജലാൽ, പി.എച്ച് ബീരാമോൻ എന്നിവർ പങ്കെടുത്തു.