ചാലക്കുടി: നിരവധി ക്രിമിനൽ കേസിലുൾപ്പെട്ട പ്രതിയുടെ പകയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. ചാലക്കുടി ചക്കാലയ്ക്കല്‍ വീട്ടില്‍ ലിന്റോ തോമസ്, കരിയപ്പിളളി വീട്ടില്‍ സിജോ ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. സിജോയുടെ കരളിന് മുറിവേറ്റു. ഇയാള്‍ക്ക് അടിയന്തിരമായി ശസ്ത്രക്രിയ നടത്തി. ലിന്റോയുടെ പരിക്കും ഗുരുതരമാണ്. ഇരുവരെയും കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സതേൺ കോളജിന് സമീപം നിരവധി കേസുകളിലെ പ്രതി ജിജു ആണ് യുവാക്കളെ കുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിന്റോയെയും സിജോയും തമ്മിലുള്ള തർക്കത്തിൽ ഒത്തു തീർപ്പ് ചർച്ചയെന്ന പേരിൽ വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. സംസാരത്തിനിടെ പെട്ടെന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ലിന്റോ പോലീസിന് മൊഴി നൽകി.