ഗുരുവായൂർ: വാടകവീട്ടിലെ രണ്ടാം നിലയിൽ നിന്നും വീണ് നട്ടെല്ലിനും കൈ കാലുകൾക്കും ഗുരുതരമായ പരിക്കേറ്റ ഗൃഹനാഥൻ തുടർചികിൽസക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ഗുരുവായൂർ തിരുവെങ്കിടം മൂത്തേടത്ത് വീട്ടിൽ രാമചന്ദ്രനാണ് കഴിഞ്ഞയാഴ്ച വാടക വീട്ടിലെ രണ്ടാം നിലയിൽ നിന്നും വീണ് സാരമായി പരിക്കേറ്റത്. ഇപ്പോൾ തൃശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന രാമചന്ദ്രന് തുടർ ചികിത്സയുടെ ഭാഗമായി സാമ്പത്തിക ചിലവേറിയ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. വൻ സാമ്പത്തിക ചിലവ് പ്രതീക്ഷിക്കുന്ന ചികിൽസ, ചായ വിറ്റ് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന രാമചന്ദ്രന് താങ്ങാൻ കഴിയുന്നതല്ല. ആറുമാസം മുമ്പ് രാമചന്ദ്രന്റെ ഭാര്യ കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. എക മകൾ 13 വയസുള്ള സാന്ദ്ര ഭാര്യ സഹോദരന്റെ സംരക്ഷണയിലാണ് കഴിയുന്നത്. കുട്ടിയുടെ തുടർ പഠനത്തിനും മറ്റു മാർഗ്ഗമില്ല. ആയതിനാൽ തന്റെ തുടർചികിത്സയ്ക്കും മകളുടെ സംരക്ഷണത്തിനുമായി ഉദാരമതികളുടെ സഹായം മാത്രമാണ് ഇവരുടെ ഏക പ്രതീക്ഷ.
സഹായം അയക്കേണ്ട അക്കൗണ്ട് നമ്പർ
SINDHU
AC NO:40257405825
IFSC CODE :SBIN0010704
Mob:9895363216, 9567661927