Friday, September 20, 2024

യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സീതി സാഹിബ്‌ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതി സാഹിബ്‌ അനുസ്മരണം സംഘടിപ്പിച്ചു. ഇന്ന് ചാവക്കാട് നടന്ന അനുസ്മരണ പരിപാടി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട്‌ ബി.വി സുഹൈൽ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എ.വി അലി, അഷ്‌കർ കുഴിങ്ങര, അസീസ്‌ മന്ദലാംകുന്ന്, മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യൂസുഫ്, ട്രഷറർ എം.സി ഗഫൂർ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, സുൽഫിക്കർ എടക്കഴിയൂർ, വി.പി മൻസൂർ അലി, പി ഷംനാദ്, മുഹമ്മദ് നാസിഫ്, ടി.ആർ ഇബ്രാഹിം, പി.എ അഷ്‌കർ അലി, ഷൗക്കത്ത് അലി, അൻവർ, അഹമ്മദ് കബീർ ഫൈസി, പി.എം അനസ്, അഷറഫ് ചോലയിൽ, അസ്‌ലം പുന്നയൂർക്കുളം, ഗഫൂർ അണ്ടത്തോട് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments