Friday, September 20, 2024

ചേലക്കര ഭൂതം കോട്ടു കുളത്തിൽ വീണ് യുവാവ് മരിച്ചു

ചേലക്കര: ഭൂതം കോട്ടു കുളത്തിൽ വീണ് യുവാവ് മരിച്ചു. ചേലക്കര ഗ്രാമം പുല്ലാട്ടു പറമ്പിൽ ഗോപിയുടെ മകൻ അനീഷ് (46) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെ ഒരാൾ കുളത്തിൽ വീഴുന്ന ശബ്ദം കേട്ട് കുറച്ചകലെ നിന്ന യുവാക്കൾ കേൾക്കുകയായിരുന്നു. ഇവരാണ് നാട്ടുകാരെയും തുടർന്ന് പോലീസിലും വിവരമറിയിച്ചത്. തുടർന്ന് പോലീസും നാട്ടുകാരും സ്ഥലത്തെത്തി. വിവരമറിയിച്ചതോടെ വടക്കാഞ്ചേരിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ നിധീഷിന്റെ നേതൃത്ത്വത്തിലുള്ള ഫയർ ഫോഴ്സെത്തി തിരച്ചിൽ ആരംഭിച്ച് രാത്രി 9 മണിയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം ചേലക്കര ജീവോദയ ആശുപത്രിയിലേക്ക് മാറ്റി. വാർഡ് മെമ്പർ ടി ഗോപാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷെലീൽ എന്നിവരും സ്ഥലത്തെത്തി. ചേലക്കര പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments