ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ കൃഷ്ണഗീതി ദിനാഘോഷത്തിന് തുടക്കമായി. രാവിലെ മാനവേദ സമാധി സ്ഥാനത്ത് ശ്രീ മാനവേദ പ്രതിമയിൽ ഹാരാർപ്പണം നടത്തി ദീപം തെളിയിച്ചതിനുശേഷം കെ.എസ് ബ്രിജിത്ത്, എ. ഗൗതംകൃഷ്ണ, ഇ. ഗോപീകൃഷ്ണൻ, കെ.ആർ രാഹുൽ എന്നിവർ പ്രഭാതഭേരി അവതരിപ്പിച്ചു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്ന കൃഷ്ണഗീതി പാരായണത്തിൽ ടി.പി നാരായണപിഷാരോടി, ഡോ. വി. അച്ചുതൻകുട്ടി, പാട്ട് ആശാന്മാരായ എം.കെ ദിൽകുഷ്, സി.പി സത്യനാരായണൻ എളയത്, പാട്ട് കലാകാരന്മാരായ വി.ബി മഹേഷ്, പി.ജി ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു. കൃഷ്ണഗീതി ദിനാഘോഷങ്ങളുടെ ഭാഗമായി നാരായണീയം ഹാളിൽ നടന്ന സെമിനാർ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക സാംസ്കാരിക പ0ന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി മോഡറേറ്ററായി. പ്രസിദ്ധീകരണ വിഭാഗം മാനേജർ കെ.ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. കളിയോഗം ആശാൻ രമേശൻ കരുമത്തിൽ, മുൻ വേഷം ആശാൻ വി.ആർ കൃഷ്ണൻ നമ്പൂതിരി എന്നിവർ സന്നിഹിതരായി. കൃഷ്ണനാട്ടത്തിലെ പദാർത്ഥ വർണ്ണന എന്ന വിഷയത്തിൽ ഡോ. പി.കെ.എം ഭദ്ര പ്രബന്ധം അവതരിപ്പിച്ചു. കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര ആമുഖഭാഷണം നടത്തി. പ്രൊഫ. ഡോ. പി.സി. മുരളീ മാധവൻ, മുൻ ശുദ്ധമദ്ദളം ആശാൻ കെ.വി ഹരിനാരായണൻ, മുൻ കളിയോഗം ആശാൻ കെ. സുകുമാരൻ, പാട്ട് ആശാൻ സി.പി സത്യനാരായണൻ എളയത്, വേഷം കലാകാരൻ ഒ. രതീഷ്, സി. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം
▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇
▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇
▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇
▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)
സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇
