Saturday, October 17, 2026

ഗുരുവായൂർ തൈക്കാട് മൂന്നു വയസ്സുകാരൻ്റെ ദേഹത്തേക്ക് ടെലിവിഷൻ വീണു

ഗുരുവായൂർ: തൈക്കാട് മില്ലുംപടിയിൽ മൂന്നു വയസ്സുകാരന്റെ ദേഹത്തേക്ക് ടെലിവിഷൻ വീണു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മില്ലുംപടി കണ്ണഞ്ചിറ ക്ഷേത്രത്തിനടുത്ത് മണിയന്തറ വീട്ടിൽ സബീഷിൻ്റെ മകൻ അതിഥിൻ്റെ ദേഹത്തേക്കാണ് പഴയ മോഡൽ ടെലിവിഷൻ വീണത്. കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടയിൽ കുട്ടി ടിവി സ്റ്റാൻഡിൽ കയറിയതോടെ  ടി.വി മറിഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാത്രി 8.25 ഓടേയായിരുന്നു സംഭവം. കുട്ടിയെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments