Thursday, October 15, 2026

കേരളോത്സവം; ഗുരുവായൂര്‍ നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു

കേരളോത്സവത്തിൻ്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. ചെയർപേഴ്സൻ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ.കെ ജ്യോതിരാജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഷാനി റെജി, വി. അനൂപ്, ബിന്ദു അജിത്ത് കുമാർ, എ.ടി ഹംസ, രതി ജനാർദ്ധനൻ, കൗൺസിലർമാരായ ബഷീർ പൂക്കോട്, മിഗ്നേഷ് മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ സുബിൻ എന്നിവർ സംസാരിച്ചു.കൗൺസിലർമാർ, സാമൂഹ്യ -സാംസ്ക്കാരിക പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സുനിത അരവിന്ദൻ ചെയർപേഴ്സണായും രതി ജനാർദ്ധനൻ വർക്കിംങ്ങ് ചെയർപേഴ്സണായും 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഈ മാസം 24 ന് വോളിബോൾ മത്സരത്തോട് കൂടി കേരളോത്സവത്തിന് തുടക്കമാവും. കേരളോത്സവ ഇനങ്ങളിലേക്കുളള അപേക്ഷള്‍  ഒക്ടോബര്‍ 18ന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി നഗരസഭ ജി5 സെക്ഷനിലോ അതാത് വാര്‍ഡ് കൗണ്‍സിലര്‍മാരുമായോ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments