കുന്നംകുളം: എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്കിടിച്ച് കാൽനട യാത്രികൻ മരിച്ചു. കടങ്ങോട് കിഴക്കുമുറി കോരായിമുക്കിൽ നെടിനിപുഞ്ചയിൽ ചന്ദ്രനാ(76)ണ് മരിച്ചത്. ഇന്ന് രാത്രി 7.30ഓടെയായിരുന്ന അപകടം. കരിയന്നൂർ സെന്ററിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ചന്ദ്രനെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ആക്ട്സ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
