Wednesday, August 26, 2026

എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസയിൽ നബിദിനാഘോഷം വർണ്ണഭമായി

ചാവക്കാട് എടക്കഴിയൂർ ഈവാനുൽ ഉലൂം മദ്രസയിൽ നബിദിനാഘോഷം വർണ്ണഭമായി. രാവിലെ സ്വാഗതസംഘം ചെയർമാൻ കെ വി ഹുസൈൻ പതാക ഉയർത്തി. തുടർന്ന് മൗലിദ് പാരായണം നടന്നു. ഭക്ഷണ വിതരണവും ഉണ്ടായി.  വിദ്യാർത്ഥികളുടെ മത്സരങ്ങൾ അരങ്ങേറി. സദർ മുഅല്ലിം നഹാസ് നിസാമി പ്രാർത്ഥന നടത്തി. എടക്കഴിയൂർ മഹല്ല് മുദരിസ് താജുദ്ദീൻ അഹ്സനി ഉദ്ഘാടനം ചെയ്തു. എടക്കഴിയൂർ മഹല്ല് ഖത്തീബ് ടി മുഹമ്മദ് ദാരിമി അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഭാരവാഹികളും മറ്റു കമ്മിറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments