Friday, July 24, 2026

ചാവക്കാട് മണത്തല ബേബിറോഡിൽ നിന്നും കാണാതായ യുവതി ബാംഗ്ലൂരിൽ

ചാവക്കാട്: ചാവക്കാട് മണത്തല ബേബി റോഡിൽ നിന്നും കാണാതായ യുവതി ബാംഗ്ലൂരിൽ. ഇന്ന് രാത്രിയിൽ യുവതി ഫോണിൽ വിളിച്ചാണ് താൻ ബാംഗ്ലൂരിൽ ഉണ്ടെന്ന കാര്യം ഭർത്താവിനെ അറിയിച്ചത്. ബാംഗ്ലൂരിൽ നിന്നും ബസ്സിൽ കേരളത്തിലേക്ക് പുറപ്പെട്ടതായും നാളെ രാവിലെ കുന്നംകുളം ബസ് സ്റ്റാൻഡിൽ എത്തുമെന്നും യുവതി അറിയിച്ചതായി ഭർത്താവ് സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. മണത്തല ബേബി റോഡിൽ താമസിക്കുന്ന ചെറുപ്പറമ്പിൽ റാസിക്കിന്റെ ഭാര്യ മിസ്രിയ (20)യെയാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ കാണാതായത്. ആറ് മാസം ഗർഭിണിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കൾ ഇന്നലെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments