ചാവക്കാട്: സൈക്കിളിൽ വില്പനക്കായി കൊണ്ടുപോവുകയായിരുന്ന 60 ലോട്ടറി ടിക്കറ്റുകൾ നഷ്ടപ്പെട്ടു. ചാവക്കാട് തിരുവത്ര ഉണ്ണിക്കരൻ വീട്ടിൽ രാധാകൃഷ്ണന്റെ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. തിരുവത്ര കോട്ടപ്പുറം സെന്ററിൽ നിന്നും സൈക്കിളിൽ പോകവേ ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. 2026 ജൂലൈ 19-ന് നറുക്കെടുക്കുന്ന സമൃദ്ധി ലോട്ടറിയുടെ 695390 മുതൽ ആരംഭിക്കുന്ന 60 ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ടിക്കറ്റുകൾ ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിലോ ലോട്ടറി ഏജൻസിയിലോ താഴെക്കാണുന്ന നമ്പറിലോ അറിയിക്കണം. ഫോൺ 9995340196

