ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ പെനാൽറ്റിക്ക് മികച്ചൊരു ഗോളോടെ കിലിയൻ എംബാപ്പെ പ്രായശ്ചിത്തം ചെയ്ത മത്സരത്തിൽ മൊറോക്കോയെ കീഴടക്കി ഫ്രാൻസ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ടീമിന്റെ ജയം. തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പ് സെമിയിലെത്തുന്നത്. എംബാപ്പെയും ഒസ്മാൻ ഡെംബെലെയുമാണ് ഫ്രാൻസിനായി സ്‌കോർ ചെയ്തത്. ഫ്രാൻസിന്റെ ആക്രമണ നിരയെ നേരിടാൻ അമിത പ്രതിരോധത്തിലേക്ക് പോയതാണ് മൊറോക്കോയ്ക്ക് തിരിച്ചടിയായത്. സ്‌ട്രൈക്കർ ഇസ്മായെൽ സൈബാരിയുടെ അഭാവം തുടർച്ചയായ രണ്ടാം സെമി ലക്ഷ്യമിട്ടെത്തിയ മൊറോക്കോയുടെ കളിയിലുടനീളം നിഴലിച്ചു. ഇതോടെ 35 മത്സരങ്ങൾ നീണ്ട മൊറോക്കോയുടെ അപരാജിത കുതിപ്പിനും അവസാനമായി.”

