Tuesday, July 7, 2026

ബെൽജിയം ആഞ്ഞടിച്ചു; അമേരിക്ക തകർന്നടിഞ്ഞു 

2026 ഫിഫ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ആതിഥേയരായ യു.എസ്.എ.യെ തകർത്ത് ബെൽജിയം ക്വാർട്ടറിൽ. ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് കീഴടക്കിയത്. കിക്കോഫ് മുതൽ ആക്രമിച്ചു കളിച്ച ബെൽജിയം മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽതന്നെ യു.എസ്. പ്രതിരോധത്തെ സമ്മർദത്തിലാക്കി. ചാൾസ് ഡി കെറ്റലാരെയുടെ ഇരട്ട ഗോളുകളും, യു.എസ്. ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ഹാൻസ് വാനാകൻ നേടിയ ഗോളുമാണ് ബെൽജിയത്തെ തുണച്ചത്. ഇൻജുറി ടൈമിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവും വലകലുക്കി ഗോൾപട്ടിക തികച്ചു. യു.എസിനായി മാലിക് ടിൽമാൻ ഫ്രീകിക്കിലൂടെ ഗോൾ നേടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments