Tuesday, June 30, 2026

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി; അഞ്ചു പേർക്ക് പരിക്ക്

ചേലക്കരയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി. 5 പേർക്ക് പരിക്ക്. ബസ് കാത്തുനിന്നിരുന്ന രണ്ടുപേർക്കും ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കുമാണ് പരിക്കേറ്റത്. സംസ്ഥാനപാതയിൽ കായാംപൂവ്വം ബസ് സ്റ്റോപ്പിലാണ് അപകടം. കായാംപൂവ്വം ഇറക്കം ഇറങ്ങി വരുന്നതിനിടെ മഴമൂലം നിയന്ത്രണം നഷ്‌ടമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരിക്കുന്നു. പരുക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments