Monday, August 24, 2026

ഏങ്ങണ്ടിയൂർ പുളിക്കകടവിൽ പ്രേമൻ അന്തിക്കാട് അനുസ്മരണം സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ: കോൺഗ്രസ് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്ന പ്രേമൻ അന്തിക്കാട് അനുസ്മരണം സംഘടിപ്പിച്ചു. മൂന്നാം വാർഡ് പുളിക്കകടവിൽ പുഷ്പാർച്ചനയും, അനുസ്‌മരണവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.കെ പ്രൈസൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ ഇർഷാദ് കെ ചേറ്റുവ അനുസ്‌മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ നൗഷാദ് കൊട്ടിലിങ്ങൽ, ഘോഷ് തുഷാര, നേതാക്കളായ കെ.പി.ആർ പ്രതീപ്, എം.കെ സത്യകാമൻ, ഗിരീഷ് കാണത്ത്, ഭാസ്‌കരൻ അന്തിക്കാട്, പ്രകാശൻ ഊരിട, ധർമൻ ചക്കുങ്ങൽ, പി.ടി അബ്ദുറഹിമാൻ, ഷിജു കാണത്ത്  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments