Tuesday, June 23, 2026

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിലായി ബിജെപി അംഗത്തെ നിയമിച്ചു; കോൺഗ്രസിൽ പ്രതിഷേധം

തൃശ്ശൂർ കോർപ്പറേഷന്റെ സ്റ്റാൻഡിങ് കൗൺസിലായി ബിജെപി അംഗമായ അഭിഭാഷകനെ നിയമിച്ചെന്നാരോപിച്ച് കോൺഗ്രസിൽ പ്രതിഷേധം. ഗുരുവായൂർ പൂക്കോട് സ്വദേശി അഡ്വ. എം പ്രേംചന്ദിനെയാണ് തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിലായി നിയമിച്ചത്. പ്രേംചന്ദിന്റെ നിയമനത്തെ തുടർന്ന് ഗുരുവായൂർ മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ നേതൃത്വത്തിന് പരാതി അറിയിച്ചിരുന്നു. എന്നാൽ ഡിസിസി പ്രസിഡൻ്റിൻ്റെ ഇടപെടലാണ് ബിജെപി അനുഭാവിയായ അഭിഭാഷകനെ തൃശ്ശൂർ കോർപ്പറേഷന്റെ സ്റ്റാൻഡിങ് കൗൺസിലായി നിയമിക്കാൻ കാരണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ജില്ലാ നേതൃത്വത്തിന് പരാതി നൽകി പരിഹാരം ഇല്ലാതായതോടെ രാഹുൽ ഗാന്ധി,  കെ.സി വേണുഗോപാൽ, മുഖ്യമന്ത്രി വി.ഡി സതീശൻ, കെ.പി.സി.സി പ്രസിഡണ്ട് എന്നിവർ അടക്കമുള്ളവർക്ക് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments