Saturday, June 20, 2026

മഴക്കാല ശുചീകരണത്തിന് മുന്നോടിയായി ബ്ലാങ്ങാട് ബീച്ച് ശുചീകരിച്ചു

ചാവക്കാട്: മഴക്കാല ശുചീകരണത്തിന് മുന്നോടിയായി മുനക്കകടവ് കോസ്റ്റൽ പോലീസും മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളും ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി ബ്ലാങ്ങാട് ബീച്ച് ശുചീകരണം നടത്തി. ബ്ലാങ്ങാട് ബീച്ച് ശുചീകരണത്തോടൊപ്പം ബോധവൽക്കരണവും സംഘടിപ്പിച്ചു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ യുടെ നിർദ്ദേശ പ്രകാരം എസ്.ഐമാരായ ജോബി വർഗീസ്, ശിവദാസ്, എ.എസ്.ഐ ജോസ്, സി.പി.ഒ മാരായ ജോഷി, നിതിൻ, ദേവേഷ്, ശരത്ത് ബാബു, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments