ചാവക്കാട്: പുതിയ ബജറ്റിൽ സർക്കാർ ജീവനക്കാരെ ചേർത്ത് പിടിച്ച യു.ഡി.എഫ് സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ചാവക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രകടനം എൻജിഒ ജില്ല സെക്രട്ടറി പി.എം യൂനസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് എം.എസ് ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി ഹരീഷ് സ്വാഗതവും ട്രഷറർ നിഖിൽ നന്ദിയും പറഞ്ഞു.

