Thursday, August 6, 2026

ചാവക്കാട് ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ചാവക്കാട് : ഒരുമനയൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒരുമനയൂർ തൈക്കടവ്   മാളിയേക്കൽ നൗഷാദ് (55)ണ് മരിച്ചത്. ഇന്ന് രാവിലെ ഒരുമനയൂർ വില്യംസിന് സമീപം ദേശീയപാത 66 സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം. നൗഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പുറകിൽ എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്ലാങ്ങാട് ബീച്ചിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന നൗഷാദ്

ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments