പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യൂട്യൂബ് ചാനൽ നടത്തിപ്പുകാർ പിടിയിൽ. വിസ്മയ ന്യൂസ്, ശ്രീ വ്ലോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്കെതിരെയാണ് അടൂർ പോലീസ് കേസ് എടുത്തത്. കേസിൽ വിസ്മയ ന്യൂസിൽ ജോലി ചെയ്യുന്ന അഗ്നി, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീ വ്ലോഗ് ഉടമ ശ്രീജിത്ത്, ഇയാളുടെ ഭാര്യ തുടങ്ങി കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. പത്ത് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പോലീസ് വഴി വീഡിയോ കിട്ടിയെന്നും അത് പ്രചരിപ്പിക്കുമേന്നുമായിരുന്നു ഭീഷണി. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. വർക്കല കേന്ദ്രീകരിച്ചാണ് വിസ്മയ ന്യൂസ് പ്രവർത്തിക്കുന്നത്. അഞ്ചൽ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ മകനെയും ബന്ധുവായ യുവാവിന്റെയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. മെയ് 10 തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾക്കുള്ള തുടക്കം. ചാനലിൽ ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് ഫോൺ മുഖേനയും നേരിട്ടും പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു.
പോക്സോ കേസ് പ്രതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യൂട്യൂബ് ചാനൽ നടത്തിപ്പുകാർക്കെതിരെ കേസ്; രണ്ട് പേർ അറസ്റ്റിൽ
RELATED ARTICLES

