Wednesday, October 14, 2026

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; വിവാഹം കഴിഞ്ഞത് 4 മാസം മുൻപ്

നാലു മാസം മുൻപ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കരിമ്പത്ത് ആകാശ് മോഹന്റെ ഭാര്യ സാന്ദ്രതാര (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ അറിയപ്പെടുന്ന ന‍ൃത്താധ്യാപികയായിരുന്നു. കൊല്ലം സ്വദേശികളാണ് സാന്ദ്രതാരയുടെ മാതാപിതാക്കളായ രമേശനും താരയും. ഇരുവരും നേരത്തേ പറശ്ശിനിതളിയിലായിരുന്നു താമസം. ഇപ്പോൾ ബാവുപ്പറമ്പിലേക്കു താമസം മാറി. സൂര്യജിത്താണ് സഹോദരൻ. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

RELATED ARTICLES
- Advertisment -

Most Popular

Recent Comments