Thursday, May 28, 2026

പുന്നയൂർ പഞ്ചായത്ത് വാർഡ് മെമ്പറും സ്നേക്ക് റെ‌സ്ക്യൂവറുമായ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ ആദരവ്

ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെ‌സ്ക്യൂവറുമായ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ ആദരവ്. അതീവ അപകടകാരികളായ അണലി ഉൾപ്പെടെ ഏറ്റവും കൂടുതൽ പാമ്പുകളെ ജനവാസ മേഖലകളിൽ നിന്ന് സുരക്ഷിതമായി പിടികൂടി അവയെ എരുമപ്പെട്ടി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറുന്ന വന്യജീവി സംരക്ഷണ മികവിനാണ് അംഗീകാരം. എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) വി.ജെ ഗീവർ ഉപഹാരം സമർപ്പിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വീരാൻകുട്ടിയെ പോലുള്ള സന്നദ്ധപ്രവർത്തകർ നൽകുന്ന പങ്ക് വലുതാണെന്നും, ജനപ്രതിനിധി എന്ന നിലയിലുള്ള പുതിയ ദൗത്യം ജനസേവന രംഗത്ത് കൂടുതൽ കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) യു.എസ്. സനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.വി. നിധിഷ്, കെ.വി. ധനേഷ് (ഗ്രേഡ്) ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ. ഗണേഷ് കുമാർ, സി.ആർ. ജിബിൻ, കെ.കെ. മഹേഷ് കുമാർ, സി.ആർ. രഞ്ജിത്ത്, എൻ. റൈജോ ജോയ്, എം.എസ്. ശ്രീജിഷ, കെ.വി. വൈശാഖ്, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് സി.ആർ. രഞ്ജിത്ത്, ഫോറസ്റ്റ് വാച്ചർ പി.എം. കുഞ്ഞുമോൻ, റെസ്‌ക്യൂ വാച്ചർ എം.എച്ച്. അഷ്റഫ്, ഫോറസ്റ്റ് ഡ്രൈവർ വി.എസ്. ഉണ്ണികൃഷ്‌ണൻ ആശംസകൾ നേർന്ന് സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments