തൃശൂർ: തൃശൂരിൽ കാർ തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ കോവിലകം പാടം റോഡിൽ ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. നിലമ്പൂരിൽ നിന്നും കൊടകരയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച ശേഷം എതിർവശത്തെ റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

