Saturday, May 23, 2026

അപകടാവസ്ഥയിലുള്ള ഗുരുവായൂർ ചിൽഡ്രൻസ് പാർക്ക് പ്രതീകാത്മകമായി അടച്ചുപൂട്ടി ബി.ജെ.പി പ്രതിഷേധം

ഗുരുവായൂർ: അപകടാവസ്ഥയിൽ കഴിയുന്ന ഗുരുവായൂർ നഗരസഭ ചിൽഡ്രൻസ് പാർക്ക് പ്രതീകാത്മകമായി അടച്ചുപൂട്ടി ബിജെപി പ്രതിഷേധം. പാർക്കിലെ കളി ഉപകരണങ്ങളുടെ പഴക്കം മൂലം കുട്ടികൾക്ക് നിരന്തരം പരിക്ക് പറ്റുന്ന സാഹചര്യത്തിലാണ് പ്രതീകാത്മ അടച്ചുപൂട്ടൽ സമരം സംഘടിപ്പിച്ചത്. ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ഏരിയ കമ്മിറ്റി പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി , മനീഷ് കുളങ്ങര, ദീപ ബാബു, കെ.സി രാജു ,പ്രസന്നൻ വലിയ പറമ്പിൽ, ഷിബീഷ് പാക്കത്ത്, ദീപക് തിരുവെങ്കിടം, ദിലീപ് ഘോഷ്, ശ്രീജിത്ത് പള്ളിക്കര, ജ്യോതി ദാസ്, ഉണ്ണി ആലിക്കൽ, ശിവദാസൻ പെരുന്തട്ട, തുടങ്ങിയവർ നേതൃത്വം കൊടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments