ചാവക്കാട്: ദേശീയപാത 66 ൽ വിവിധ പ്രദേശങ്ങളിൽ നിർദ്ദേശിക്കപ്പെട്ട ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ അക്ബർ എം.എൽ.എ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകി. മാർച്ച് 31നു മുൻപായി ഫൂട്ട് ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി അറിയിച്ചിരുന്നത്. ഇത് പൂർത്തീകരിക്കാത്തത് മൂലം നിരവധി അപകടങ്ങൾ ദേശീയപാതയിൽ പ്രദേശവാസികൾ റോഡ് മുറിച്ചു കിടക്കുമ്പോൾ ഉണ്ടാകുന്നതായും, നടപ്പാതകളുടെ നിർമ്മാണം ഉടൻ പൂർത്തീകരികുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ദേശീയപാത പ്രൊജക്റ്റ് ഡയറക്ടർക്ക് നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.

