ചാവക്കാട്: വിശ്വാസമന്ത്രം ഏറ്റുപറഞ്ഞ് പാലയൂരിലെ പുണ്യഭൂമിയിലേക്ക് വിശ്വാസികൾ നിറഞ്ഞൊഴുകിയതോടെ പാലയൂർ മഹാ തീർത്ഥാടനത്തിന് ഉജ്ജ്വല സമാപനം. പുലർച്ചെ 4 മണിക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൻസിഞ്ഞൂർ. ജെയ്സൺ കൂനപ്ലാക്കാലും, ഫാ. ജോൺ പോൾ ചെമ്മണൂരും ലൂർദ്ദ് കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ചതിനു ശേഷം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ് കത്തീഡ്രൽ വികാരി ബഹു. ഫാ. ജോസ് വല്ലൂരാന് മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറി. തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 മേഖല പദയാത്രകൾ ആരംഭിച്ചു. ചേലക്കര,വടക്കാഞ്ചേരി,കൊട്ടേക്കാട് വേലൂർ, പട്ടിക്കാട്,പുത്തൂർ, ഒല്ലൂർ, മറ്റം,പഴുവിൽ, കണ്ടശാങ്കടവ്,നിർമലപുരം എന്നീ മേഖലകളിൽ നിന്ന് 11 മണിക്ക് പദയാത്രകൾ പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നു. പാലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങി. രണ്ടാം ഘട്ട മഹാതീർത്ഥാടനം വൈകീട്ട് 2:30 മണിക്ക് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ വികാരി ജനറാൾ മോൺ. ജോസ് കോനിക്കര വിശുദ്ധ കുർബാന അർപ്പിച്ച് 3 മണിക്ക് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിന്റെ പക്കൽ നിന്നും മഹാ തീർത്ഥടാനത്തിന്റെ പതാക പാവറട്ടി ഇടവക വികാരി റവ. ഡോ.ആന്റണി ചെമ്പകശ്ശേരി ഏറ്റുവാങ്ങി. തുടർന്ന് പാലയൂർ മഹാതീർത്ഥാടനത്തിന് ആരംഭം കുറിച്ച തൃശ്ശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത ദിവംഗതനായ അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ കോഴിക്കോട് ക്രിസ്തു ദാസി മഠത്തിലെ കപറടത്തിൽ നിന്നും കൊണ്ടുവന്ന ഛായചിത്രവും, ദീപശികയും സെന്റ് തോമസ് നഗർ പഞ്ചാരമുക്കിൽ വച്ച് മുഖ്യ പദയയാത്രയിൽ സംഗമിക്കുകയും വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ നേതൃത്വത്തിലുള്ള പദയാത്ര പഞ്ചാരമുക്കിൽ ആരംഭിക്കുകയും 3:55ന് പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിചേർന്നു. തുടർന്ന് പേപ്പൽ പതാക അഭിവന്ദ്യ പിതാക്കന്മാരായ മാർ ആൻഡ്രൂസ് താഴത്തും, കർദ്ദിനാൾ അന്തോണി പൂല എന്നിവർ ചേർന്ന് സ്വീകരിക്കുകയും ചെയ്തു.അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ കോഴിക്കോട് ക്രിസ്തു ദാസി മഠത്തിലെ കബറടത്തിൽ നിന്നും കൊണ്ടുവന്ന ഛായചിത്രം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലും,തീർത്ഥകേന്ദ്രം ട്രസ്റ്റി ഫ്രാൻസി ചൊവ്വല്ലൂരും ചേർന്ന് സ്വീകരിക്കുകയും,ദീപശിക മെൽബൻ രൂപത മുൻ മെത്രാൻ അഭിവന്ദ്യ മാർ ബോസ്കോ പുത്തൂരും, മഹാ തീർത്ഥാടനം ജനറൽ കൺവീനർ ശ്രീ ഷാജു താണിക്കൽ എന്നിവർ ചേർന്ന് സ്വീകരിക്കുകയും ചെയ്തു.തുടർന്ന് ഛായാചിത്രവും, ദീപശികയും മാർ ജേക്കബ് തൂങ്കുഴി നഗറിലെ പൊതു സമ്മേളനവേദിയിൽ പ്രതിഷ്ടിക്കുകയും ചെയ്തു.തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സി. ബി. സി. ഐ. പ്രസിഡന്റും,ഹൈദ്രബാദ് ആർച്ച് ബിഷപ്പുമായ മാർ അന്തോണി പൂല ഉദ്ഘാടനം നിർവഹിച്ചു. പാലയൂർ വിശ്വാസത്തിന്റെ തീർത്ഥാടന കേന്ദ്രമാണെന്നും പരിശുദ്ധ ഫ്രാൻസിസ് മാർ പാപ്പയുടെ ആഹ്വാനം ചെയ്ത പോലെ ഈ തീർത്ഥാടനം ഒരുമയുടെ തീർത്ഥാടനത്തിനൊപ്പം തന്നെ വിശ്വാസത്തിലേക്ക് നയിക്കുന്ന മിഷ്നറി തീർത്ഥാടനം ആണെന്നും സന്ദേശത്തിൽ മാർ അന്തോണി പൂല അറിയിച്ചു. തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.മുൻ മെൽബൻ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ അനുഗ്രഹ പ്രഭാഷണവും നടത്തി.പൊതു സമ്മേളനത്തിൽ ഷെവലിയാർ പ്രൊഫ. ജോർജ്ജ് മേനച്ചേരി തയ്യാറാക്കിയ “കേരളത്തിലെ പള്ളികളിലെ നൂറ്റാണ്ടുകളോളം പഴക്കമുള്ള ചിത്രങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർ അന്തോണി പൂല നിർവഹിക്കുകയും പുസ്തകം സി. ആർ. ഐ പ്രസിഡന്റ് റവ. ഫാ. സിജോ പൈനാടത്തിനു കൈമാറുകയും ചെയ്തു.തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സമൂഹം അത് ഏറ്റു ചൊല്ലുകയും ചെയ്തു.പാലയൂർ മഹാതീർത്ഥാടനത്തിന്റെ ജനറൽ കൺവീനർ റവ.ഫാ.ജോൺപോൾ ചെമ്മണ്ണൂർ സമ്മേളനത്തിന് നന്ദി രേഖപെടുത്തി. പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ വികാരി ജനറാൾ മോൺ.ജാക്ക്സൺ കൂനംപ്ലാക്കൽ ,വൈസ് ചെയർമാൻ മോൺ.ജോസ് കോനിക്കര,വർക്കിംഗ് ചെയർമാൻ ഫാ.ഡേവിസ് കണ്ണമ്പുഴ,ഫാ.നിതിൻ താഴത്ത് , ഫാ.അജിത്ത് കൊള്ളന്നൂർ, ഫാ. കുര്യക്കോസ് കൊച്ചുപുരക്കൽ, സി. സോഫി പെരെപ്, തീർത്ഥകേന്ദ്രം സെക്രട്ടറി ജോയ് ചിറമ്മൽ , നടത്തു കൈക്കാരൻ ഫ്രാൻസി ചൊവ്വല്ലൂർ ,ഫൊറാന ജനറൽ കൺവീനർ ഷാജു ടി,ജെ,എന്നിവർ പ്രസംഗിച്ചു.തുടർന്ന് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യ കർമ്മികത്വത്തിൽ മറ്റു അഭിവന്ദ്യ പിതാക്കന്മാരുടെ സമൂഹ കർമികത്വത്തിൽ സമൂഹ ദിവ്യബലിയും ഉണ്ടായിരുന്നു. മാർതോമാ മേജർ ആർക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രം കൈകാരന്മാരായ ഫ്രാൻസിസ് സി ഒ, ഹൈസൺ പി എ, സേവിയർ വാകയിൽ,പ്രതിനിധിയോഗം സെക്രട്ടറി പിയൂസ് ചിറ്റിലപ്പിള്ളി, പി.ആർ.ഒ ജെഫിൻ ജോണി , പലയൂർ മഹാ ശ്ലീഹ മീഡിയസെൽ, മീഡിയ കത്തോലിക്ക തുടങ്ങി തൃശ്ശൂർ അതിരൂപതയിലെയും, ഫൊറോനായിലെയും, പാലയൂർ ഇടവകയിലെയും വിവിധ കമ്മിറ്റികളും, കുടുംബ കൂട്ടായ്മ ഭാരവാഹികളും, ഭക്തസംഘടന പ്രവർത്തകരും നേതൃത്വം നൽകി. പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6:30 മുതൽ തുടർച്ചയായി ദിവ്യബലിയും,തീർത്ഥാടനത്തിന് എത്തി ചേർന്ന മുപ്പതിനായിരത്തിൽ പരം ഭക്തജനങ്ങൾക്ക് നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.

