ഗുരുവായൂർ: ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി കെ വി അബ്ദുൽ നാസർ മത്സരിക്കും. നിലവിൽ എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ പ്രസിഡണ്ടാണ് അബ്ദുൾ നാസർ. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫാണ് കെ.വി അബ്ദുൾ നാസർ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

