ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ 47-ാം വാർഷികവും യാത്രയയപ്പും അധ്യാപക രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം താഹിർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിഷാദ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. 28 വർഷത്തെ സേവനത്തിന് ശേഷം വി.എച്ച്.എസ്.എസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സി.കെ മുംതാസ്, എം.എസ് സീമ എന്നിവരെ ആദരിച്ചു. അനന്യ നായർ വിശിഷ്ടാതിഥിയായി. മാനേജർ പി.കെ ജമാലുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടിഷ സുരേഷ് സ്വാഗതം പറഞ്ഞു. സ്ക്കൂൾ സെക്രട്ടറി കൂടിയായ ഗുരുവായൂർ നഗരസഭ കൗൺസിലർ നൗഷാദ് അഹമ്മുവിനെ ആദരിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ്, ബ്ലോക്ക് മെമ്പർ കെ.ജെ ചാക്കോ, വാർഡ് മെമ്പർ ആരിഫ ജൂഫെയർ, ഒ.എം.ഇ.സി സെക്രട്ടറി വഹാബ്, ട്രഷറർ മൻസൂർ, അബ്ദുള്ള മോൻ, അൻവർ, ഹമീദ് ഹാജി, ബാബു, പദ്മജ, ദിൽജിത്, ദിൽഷ, സതിഷ് കുമാർ, മുംതാസ് അസി എന്നിവർ സംസാരിച്ചു.

